Breaking News

Technology

Life & Style

Business

Sports

Monday, 23 June 2014

വിജ‌യ്‌യുടെ കത്തി കോപ്പിയടി!

ഇളയദളപതി വിജയ്‌യുടെ കത്തി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ പോസ്റ്റര്‍ സ്വീകരിച്ചത്. പക്ഷേ ഈ മോഷന്‍ പോസ്റ്റര്‍ കോപ്പിയടിയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ച.

ചിത്രത്തിന്റെ സ്റ്റില്‍ പോസ്റ്ററുകള്‍ യോജിപ്പിച്ചാണ് മോഷന്‍ പോസ്റ്റര്‍ തയ്യാറാക്കിയത്. ഇത് 2010ല്‍ പുറത്തിറക്കിയ, ന്യൂയോര്‍ക്ക് ടൈംസിന്റെ ടിവി പരസ്യം കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

തുപ്പാക്കിക്ക് ശേഷം മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് കത്തി. സാമന്തയാണ് നായിക.





No comments:

Post a Comment

Designed By Web Designing