Breaking News

Technology

Life & Style

Business

Sports

Thursday, 26 June 2014

പെരുച്ചാഴിയില്‍ 'പോ മോനേ ദിനേശാ' പാട്ട്!


മോഹന്‍ലാലിന്റെ എക്കാലത്തേയും ഹിറ്റ് പഞ്ച് ഡയലോഗുകളില്‍ ഒന്നാണ് നീ പോ മോനേ ദിനേശാ എന്നത്. നരസിംഹം എന്ന മെഗാഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ ആവര്‍ത്തിച്ചുപറയുന്ന ഡയലോഗ് ആയിരുന്നു ഇത്. ഇപ്പോഴിതാ ഈ ഡയലോഗ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പാട്ടും വരുന്നുവെന്ന് സൂചന. അതും മോഹന്‍ലാല്‍ ചിത്രത്തില്‍ തന്നെ. പെരുച്ചാഴി എന്ന ചിത്രത്തില്‍ ഇങ്ങനെയൊരു പാട്ടുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിലെ പോ മോനേ ദിനേശാ എന്ന ഗാനരംഗത്തിന്റെ സെറ്റില്‍ നിന്നെന്ന കമന്റോടെ  പൂനം ബജ്‌വാ ഫേസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്‌തിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥനാണ് പെരുച്ചാഴി സംവിധാനം ചെയ്യുന്നത്. മുകേഷ്, അജു വര്‍ഗ്ഗീസ്, ബാബു രാജ്, വിജയ് ബാബു, രാഗിണി, ആന്‍ഡ്രിയ, സാന്ദ്ര, ശങ്കര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് പെരുച്ചാഴി ഒരുക്കുന്നത്.
പൂനം ബജ്‌വാ പോസ്റ്റ് ചെയ്ത ചിത്രം


No comments:

Post a Comment

Designed By Web Designing